ലക്ഷ്യം മാർഗത്തെ കുളമാക്കുന്നു?

പത്താം ക്ളാസ്സു വരെ തൃശൂർ മോഡൽ ബോയ്സിലാണ് ഞാൻ പഠിച്ചത് . അന്ന് സ്കൂളിലും സമരമുണ്ട് . അച്ഛൻ വളരെ അധ്വാനിച് നാല് കാശ് ഉണ്ടാക്കുന്നത് കൊണ്ട് ഒരു പെറ്റി ബൂർഷ്വാ ആണ് . ആ കാശ് കൊണ്ട് നാല് നേരം വെട്ടി വിഴുങ്ങുന്നത് കൊണ്ട് ഞാനും ഒരു കുഞ്ഞു ബൂർഷ്വാ ആണ് . പക്ഷെ ഈ കാര്യം നമ്മൾ മനസ്സിലാക്കുന്നില്ല . അതും എസ് എഫ് ഐ യും തമ്മിൽ എന്ത് ബന്ധം എന്നൊന്നും നമ്മക്കറിയാൻ പാടില്ലാത്തതിനാൽ ഞാനും കട്ട sfi സപ്പോർട്ടർ ആണ് . ബൂർഷ്വാ ആവുന്നതും പ്രവർത്തകൻ ആവുന്നതും തമ്മിൽ ഒരു വൈരുദ്ധ്യാത്മക ഭൗതിക വാദം ഉണ്ടെന്നും അറിയില്ല .കുറ്റം പറയരുതല്ലോ – പ്രവർത്തിക്കാൻ ഇതൊന്നും വലിയ പ്രശ്നമല്ല . സംഘടനായോടുള്ള കൂറാണ് വലുത് . കൂറ് കാണിച്ചാൽ അങ്ങ് മേലെ സംസ്ഥാനത്തിന്റെ തലക്കൽ നിന്ന് വരെ സപ്പോർട്ട് ടാക്സി വിളിച്ചു വരും . ഒൻപതിൽ പഠിക്കുന്ന നേതാക്കന്മാരെ സഹായിക്കാൻ ഒരു പട തന്നെ ഇറങ്ങും . അപ്പോൾ ചോദിക്കും – ksu , abvp , msf തുടങ്ങിയവരൊക്കെയോ എന്ന് -ഒക്കെ ഇങ്ങനെയൊക്കെ തന്നെ !അടിക്കു അടി . കുത്തിന് കുത്ത് . കള്ളക്കേസിന് പകരം കള്ളക്കേസ് . കുതികാൽവെട്ടിനു ബദലായി ഇരട്ട കുതികാൽവെട്ട് . എന്ത് വില കൊടുത്താണെങ്കിലും ജനാധിപത്യ രീതികളെ ബലിയാടാക്കിയാണെങ്കിലും സ്ഥാപനത്തിൽ സ്വന്തം സ്ഥാനം ഉറപ്പിച്ചു നിർത്തണം .അപ്പോൾ ഇതിനൊക്കെ യുള്ള ന്യായീകരണമെന്താ ?ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നു .എന്താണ് ഈ ലക്ഷ്യം ?റഷ്യയെ പോലെ ഒരു പാർട്ടി പരമാധികാരം ?ഗാന്ധിയൻ ഗ്രാമ ഉട്ടോപ്യൻ ഇന്ത്യ ?അതിപുരാതന സംസ്കാര ദൈവ രാജ്യം ?ഭൂലോക ഏക ദൈവ കാലിഫേറ്റ് ?ഇതിനൊക്കെ ഒരു ഉത്തരമേയുള്ളൂ – കല്പവൃക്ഷ അനവധി ഫല .അതായതു – തേങ്ങാക്കൊല .സെന്റർ ലെഫ്റ്റ് ലിബറലിസത്തോട് എനിക്കും ഇപ്പോഴും ലേശം ചായ്വ് ഉണ്ട് – അത് ഉട്ടോപ്യൻ സ്റ്റാലിനിസ്റ്റ് സ്വപ്നങ്ങൾ കൊണ്ടല്ല . മനുഷ്യ മൂല്യങ്ങൾ ലോകത്തെങ്ങും ഉയർത്തിപ്പിടിക്കാൻ അങ്ങനെ ചില ചിന്തകൾ കൂടിയേ തീരു എന്നുള്ളത് കൊണ്ടാണ് . പൊതു സമൂഹത്തിന്റെ പ്രശ്നങ്ങളിൽ സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാൻ സംഘടനകൾ ആവശ്യം തന്നെ . ഇല്ലെങ്കിൽ എന്ത് ജനാധിപത്യം . പക്ഷെ ലക്ഷ്യം മാർഗത്തെ സാധൂകരിക്കുന്നില്ല . മാർഗമാണ് ലക്ഷ്യം . ലക്ഷ്യമാണ് മാർഗം . അനന്തമാകുന്ന മാർഗ്ഗത്തിലൂടെയുള്ള അവസാനം എവിടെ എന്നറിയാത്ത ഒരു യാത്രയാണ് മനുഷ്യ ചരിത്രം .മാർഗം മാത്രമേയുള്ളു . വേറൊന്നും ഇല്ല. (ജിമ്മി മാത്യു)

273Kunjaali Kutty, Krishnan Balendran and 271 others89 comments6 sharesLikeCommentShare

Comments

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .