സുനക്ക് നമ്മടെ ആൾ. ഗഡീടെ കേറ്റം ചീള് കേസല്ല

മ്മ്‌ടെ സോഷ്യൽ മീഡിയ സിംഹങ്ങളേ- എനിക്ക് നിങ്ങളെ മനസിലാകുന്നേ ഇല്ല്യ. അയ് ഡോണ്ട് ആൻഡേർസ്റ്റാൻഡ് ന്ന്! സുനക്ക് ആളായതിന് കയ്യടിച്ച എല്ലാറ്റിനേം ട്രോളീറ്റ് എന്തുട്ടാ കാര്യം? ഗഡി ഇന്ത്യക്കരനല്ലേ, ബ്രിട്ടീഷാണേ. അപ്പൂപ്പൻ കെനിയെന്നാണെ – ന്നൊന്നും പറഞ്ഞിട്ട് ഒരു കാര്യവുമില്ല.

ഒരു കാര്യവും ഇല്ല- നേഹി ന്നു പറഞ്ഞാ നോ. നോ ന്നു പറഞ്ഞാ നഹി.

ഇത് കേട്ടാ തോന്നും ഇങ്ങനത്തെ വസ്തുവകകളൊക്കെ….ഛേ- വസ്തുതകളൊക്കെ കൂലംകഷായമായി…ഛേ കഷമായി ചിന്തിച്ചിട്ടാണ് മ്മള് മനുഷര് ഓരോ കാര്യത്തിന് വികാരം കൊള്ളുന്നത് എന്ന്.

ഉണ്ട. ദി ബോൾ.

കാട്ടിൽ അലഞ്ഞു നടന്ന ആൾക്കുരങ്ങിൽ നിന്നും പ്രൊമോഷൻ കിട്ടിയിട്ട് അധികനാളായിട്ടില്ല സഹ വാനരോ, വാനരീ.

നിങ്ങളാ സുനക്കിന്റ്റെ മൊന്തേലോട്ട് ഒന്നങ്ങട് നോക്കിയേ. മ്മ്‌ടെ കരോട്ടെ ഗോപാലകൃഷ്ണന്റെ മോൻറ്റെ പോലെ ഇല്ലേ? അല്ലേൽ തെക്കേൽ പാപ്പച്ചൻറ്റെ മരുമോൻറ്റെ അതേ ലുക്ക് ല്ലേ? അതോ തെക്കേവീട്ടിലെ മമ്മദ് ഹാജീടെ കൊച്ചുമോനോ?

അപ്പൊ യാതൊരു വസ്തുവകകളും വിവരവും അറിയുന്നതിന് മുന്നേ തന്നെ, കുടുംബത്തി പിറന്ന ഒരു സ്വനാട്ടുകാരനാണ് കക്ഷി എന്ന് മനസിലായില്ലേ? തവിട്ടു നിറം, എന്നാൽ മൂക്കും ചുണ്ടും അത്ര തടിച്ചിട്ടല്ല! ആഢ്യത്വം മ്മ്‌ടെ ഇന്ത്യൻ കണ്ണിൽ അപ്പൊ തന്നെ വന്നു!

ആൾടെ വിശ്വാസ പാരമ്പര്യങ്ങൾ അറിയുമ്പോഴോ- മ്മ്‌ടെ ആളന്നേ- പോരാത്തതിന് നല്ല ആഢ്യനും. ലുക്ക് കണ്ട് ഊഹിച്ചത് ശരിയായി. പൂർവികർ ഇപ്പോഴത്തെ പാകിസ്ഥാനിൽ ആണെന്ന് പറഞ്ഞിട്ട് എന്ത് കാര്യം? ഒന്ന് പോടോ ഹേ.

ശരിക്കും പറഞ്ഞാ ഫെയ്‌സ്ബുക്കിലെ പുരോഗമന സിംഹങ്ങൾക്ക് മനുഷ്യർ എങ്ങനെ ആണ് ചിന്തിക്കുന്നത് എന്ന് വല്യ പിടിയില്ലെന്ന് തോന്നുന്നു.

എന്നാൽ സായിപ്പിൻറ്റെ കാര്യത്തിൽ വേണേൽ നിങ്ങക്ക് ഞെട്ടാം. പാരമ്പര്യ വാദികൾ ആണല്ലോ അവരടെ കൺസേർവറ്റീവ് പാർട്ടിയിൽ ഉള്ളത്. വെള്ളക്കാരന്റെ വെള്ള സംസ്കാരം. ഊള കറമ്പൻ ഇന്ത്യക്കാരെ അവമ്മാരടെ മുത്തച്ഛൻ വിൻസ്റ്റൺ ചർച്ചിൽ വിവരമില്ലാത്ത കൊരങ്ങന്മാർ എന്ന് വിളിച്ചിട്ട് ഒരു നൂറു വര്ഷം പോലും ആയിട്ടില്ല. എന്നിട്ടും, ഈ വെള്ള, ക്രിസ്ത്യൻ സംസ്കാര വക്താക്കളായ സായിപ്പന്മാരുടെ പാരമ്പര്യവാദി പാർട്ടി- ഒരു ഇന്ത്യൻ, ബ്രൗൺ, നമ്മുടെ കുഞ്ഞമ്മേടെ മോനെ പോലെ ഇരിക്കുന്ന, ഹിന്ദു ആയ സുനക്കിനെ രാജ്യത്തിൻറെ ഏറ്റവും ടോപ് പോസ്റ്റിലേക്ക് എടുത്തിരിക്കുന്നു!

അതായത് ഉത്തമാ- എല്ലാരും സർവോപരി മനുഷ്യരാണ് എന്നുള്ള അപകടം പിടിച്ച ലിബറൽ ചിന്ത നല്ല വേര് പിടിച്ചിരിക്കുന്നു!

ആള്ക്കുരങ്ങിൽ നിന്ന് നമ്മൾ അധികം മുന്നോട്ട് പോയിട്ടില്ലെങ്കിലും സായിപ്പ് ഇച്ചിരൂടെ ദൂരം എത്തിയിട്ടുണ്ട്! അത്രേ ഉള്ളു ഇതിൽ ഉള്ള പാഠം.

സുനക്ക് ഒരു ചീള് കേസല്ല. തീരെ അല്ല.
(ജിമ്മി മാത്യു)

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .