അത്യാവശ്യം ചരിത്രത്തിൽ താല്പര്യമുള്ള എന്നെ ഒരു മാതിരി ഏറ്റവുമധികം സ്വാധീനിച്ചിട്ടുള്ള ഒരദ്ധ്യായമാണ് ഹിറ്റ്ലറുടെ നേതൃത്വത്തിൽ ജർമൻ ജനത നടത്തിയ ജൂദ കൂട്ടക്കൊല. ഇത് പോലുള്ളവ മുൻപും ഉണ്ടായിട്ടുണ്ട്; പിൻപും ഉണ്ടായിട്ടുണ്ട്. എങ്കിലും ഏറ്റവും ശ്രദ്ധ നേടിയ ഒന്ന് എന്ന നിലയിൽ, പിന്നീടുണ്ടായ മനുഷ്യ മനസാക്ഷിയെ രൂപപ്പെടുത്തുന്നതിൽ അത് പ്രധാന ഒരു പങ്ക് വഹിച്ചിട്ടുണ്ട്. ( മനുഷ്യ മനഃസാക്ഷിയോ? അങ്ങനെ ഒന്നുണ്ടോ? – ഉണ്ട് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്).
ഇസ്രായേൽ എന്ന രാജ്യം ഉണ്ടായതിലും, അത്യാവശ്യം അക്രമം ഒക്കെ കാണിച്ച് നിലനിന്നതിലും പല രാജ്യങ്ങളുടെയും തന്ത്രപര ആവശ്യങ്ങൾക്കൊപ്പം, ഒരു ആഗോള പൊതു കുറ്റബോധം കൂടി ഉണ്ടായിരുന്നു എന്നത് എനിക്ക് ഉറപ്പാണ്.
ഇപ്പോൾ ഇസ്രായേൽ പ്രവർത്തിപ്പിക്കുന്ന യന്ത്രം അന്ന് ഹിറ്റ്ലർ തന്റെ ജനതയെ പിരി കേറ്റി പ്രവർത്തനത്തിൽ കൊണ്ട് വന്ന അതെ യന്ത്രം തന്നെയാണ്! ഇപ്പൊ അത് വളരെ വ്യക്തമാണ്.
ഇനി ലോകത്തിന്റെ മനോഭാവത്തിൽ വലിയ ഒരു മാറ്റം ഇസ്രായേൽ കാണേണ്ടി വരും എന്ന് തന്നെയാണ് എനിക്ക് തോന്നുന്നത്.
ഒപ്പം തന്നെ, ഹമാസായാലും ആഗോള ഇസ്ലാമിസമായാലും സാധാരണ മനുഷ്യനെ ബലി കൊടുത്തും ആവശ്യങ്ങൾ നടത്തും എന്ന വാശി ഉള്ളവരാണ് എന്ന സത്യം നിഷേധിച്ചിട്ട് കാര്യമില്ല.
ഹിറ്റ്‌ലർ തിന്ന ഉപ്പിന് വെള്ളം കുടിച്ചു. ജര്മന്കാർ പാഠങ്ങൾ പഠിക്കയും ചെയ്തു.
ചരിത്രം ചിലപ്പോൾ ആവർത്തിക്കുന്നത് അത് മനുഷ്യ ചരിത്രം ആയത് കൊണ്ടാണ്. മനുഷ്യൻ ചില കാര്യങ്ങൾ പഠിക്കുന്നുണ്ട് എന്ന് തന്നെയാണ് ഞാൻ വിചാരിക്കുന്നത്. നേരത്തെ പഠിച്ചാൽ അത്രയും നല്ലത്.
(ജിം ചാൻ)