ന്തൂട്ടിനഷ്ടോ മെഡിസിന് ചേരണേ ? നോക്കീട്ടു മതിയേ .

മെഡിസിന് പഠിക്കാൻ എത്ര ഫീസ് ആവാം ? സ്വകാര്യ മേഖലയുടെ സ്ഥാനം എന്ത് ? എങ്ങനെ സർക്കാരിന് ഇടപെട്ട് സാമൂഹ്യ തുല്യത അല്പമെങ്കിലും ഉറപ്പാക്കാം ? ഇതൊക്കെ ചോദ്യങ്ങൾ ആണ് .

 

ഇതിനെ പറ്റി ഒന്നും പറയാൻ തൽക്കാലം നിവർത്തിയില്ല .

 

ഇത്രയും കാശ് മുടക്കി മെഡിസിന് പോകണോ ? അതിനുള്ള അഭിപ്രായം പറയാമല്ലോ .

 

ഒരിക്കലും പാടില്ല എന്നാണു എന്റെ ഒരിത് . അട്ടിക്ക് കാശ് വെറുതെ ഇരിക്കുന്നു എങ്കിൽ , കുട്ടിക്ക് അത്ര മേൽ താല്പര്യം ഉണ്ട് എങ്കിൽ – വേണമെങ്കിൽ ആലോചിക്കാം .

 

 

വിനോദ് എനിക്കറിയാവുന്ന പയ്യനാണ്. വലിയൊരു ബിസിനസ് കുടുംബം. പൂത്ത കാശ് അടുക്കിയടുക്കി വച്ചിരിക്കുന്നു. മൂന്നു ചേട്ടന്മാരും പലപല കച്ചവടമേഖലകളില്രാജാക്കന്മാരായി വിഹരിക്കുന്നു. പൊടുന്നനെ അവന്റപ്പനൊരു മോഹംഇളയവനെ ഡോക്ടറാക്കണം. പണമുണ്ട്, പക്ഷേ പത്രാസ് പോര. സ്റ്റെതസ്കോപ്പിലൂടെ കുടുംബ മഹിമ കൂട്ടാം. വിനോദാണെങ്കില്കഷ്ടിച്ച് അമ്പതു ശതമാനം വാങ്ങി പന്ത്രണ്ട് പാസ്സായി നില്ക്കുന്നു

 

 

ഒന്നു രണ്ടു കോടികള്പൊടിച്ചാല്സീറ്റ് റെഡി. വെള്ളക്കോട്ടും കഴുത്തില്ക്ണാപ്പുമിട്ട് വിനോദ് മനസ്സില്ലാ മനസ്സോടെ മെഡിക്കല്കോളേജില്‍. പാരാവാര സമാനമായ സിലബസ്. പഠനം ഒരു പീഢനം തന്നെ. ഒരു കൊല്ലം കഴിഞ്ഞപ്പോള്വിനോദിനെ കാണാനില്ല. മുങ്ങിയതാണ്

 

 

മദ്ധ്യപ്രദേശിലെ ഇന്ഡോറിലെ ഒരു തട്ടുകടയില്ചായയടിപ്പു തൊഴിലാളിയായി നിന്ന വിനോദിനെ അപ്പനും ചേട്ടന്മാരും ചേര്ന്ന് പൊക്കി. തിരിച്ച് മെഡിക്കല്കോളേജില്കൊണ്ടുചെന്നാക്കി

 

എം.എസിനും പൊടിച്ചു കോടികള്‍. 

മൂന്നുകൊല്ലം കോഴി കഞ്ചാവടിച്ചതുപോലെ വാര്ഡിലും ഓപ്പറേഷന്തീയേറ്ററിലും കറങ്ങി നടന്നു

പരീക്ഷയായപ്പോള്പ്രൊഫസര്പറഞ്ഞു

നീ കത്തി കൈകൊണ്ട് തൊടില്ലെന്ന് സത്യം ചെയ്താല്നിന്നെ പാസാക്കാം.”

 

ഈയടുത്ത് വിനോദിനെ കണ്ടിരുന്നു. സ്വന്തം പെട്രോള്പമ്പിലെ കൗണ്ടറില്കാശെണ്ണിക്കൊണ്ടിരിക്കുന്നു. മുഖത്ത് രക്ഷപ്പെട്ട ഒരു ഭാവം

 

ഇല്ല. ഞാന്എന്റെ മോളെ ഡോക്ടര്ആക്കില്ല. പല കാരണങ്ങളുണ്ട്

കോടികള്കൊടുക്കാന്ഇല്ല. ഉണ്ടെങ്കില്തന്നെ കൊടുക്കില്ല. പിന്നെ ഉപരിപഠനത്തിനും കൊടുക്കേണ്ടി വരുമല്ലോ

 

ഇതൊന്നും കാശുകൊണ്ടു മാത്രം കിട്ടുന്ന ഒന്നാണെന്ന് അവള്ധരിക്കരുതല്ലോ. പിന്നെ കാശു കൊണ്ട് എല്ലാം നേടാമെന്നും അപ്പന്റെ കാശുപരത്തിയുണ്ടാക്കിയ തണലില്കാലാകാലം കഴിയാമെന്നുമുള്ള അപകടകരമായ മിഥ്യാധാരണ അവളെ ബാധിച്ചാലോ

 

അവസരങ്ങള്പണം കൊണ്ടു മാത്രം നേടാവുന്നതാണ് എന്നു വന്നാല്പാവപ്പെട്ട മിടുക്കന്മാരും മിടുക്കികളും ഹതാശരാവും. അവരില്പലരും തീവ്രവിപ്ലവപ്രസ്ഥാനങ്ങളില്ചേര്ന്നു എന്നു വരാം. വിനാശകരമായ സാമൂഹ്യസംഘട്ടനങ്ങള്ഭാവിയില്എന്നേയും അവളേയും ബാധിക്കും. പൊതുവേയുള്ള അസന്തുഷ്ടിക്കും അസംതൃപ്തിക്കും നമ്മള്എന്തിന് കാരണക്കാരാവണം?

 

 

പിന്നെ ആരേയും ആരെങ്കിലുംആക്കുന്നത് എനിക്കിഷ്ടമുള്ള കാര്യമല്ല. എന്നെ അങ്ങനെയൊന്നുംആക്കണ്ട എന്നവള്പറഞ്ഞാലോ? അപ്പന്‍ ‘ആക്കിയതു കൊണ്ട് ഞാന് നിലയിലായി എന്ന് പിന്നീട് പരിതപിച്ചാലോ

 

ടീച്ചറോ, സാമൂഹ്യപ്രവര്ത്തകയോ, പത്രമാധ്യമജോലിക്കാരിയോ, ശാസ്ത്രജ്ഞയോ, രാഷ്ട്രീയക്കാരിയോ, ബ്യൂട്ടീഷനോ, ഫാഷന്ഡിസൈനറോ വേറെന്തെങ്കിലും ലക്ഷോപലക്ഷം മേഖലകളില്പ്രവര്ത്തിക്കുന്ന ഒരാളോ ആകാനാണ് അവളുടെ നിയോഗമെങ്കിലോ? അതോ വീട്ടമ്മയായി ഒതുങ്ങിക്കഴിയാനാണ് അവളുടെ ആഗ്രഹമെങ്കില്‍? 

 

നാട്ടുകാരെ സേവിക്കാനാണ് ഡോക്ടറാകുന്നത് എന്ന് പറയുന്നവരില്തൊണ്ണൂറുശതമാനം പേര്ക്കും അതൊരു ഡാവാണ്. അത്യാവശ്യത്തിനു പണവും പ്രശസ്തിയും മാന്യതയും ലഭിക്കും എന്നതു മാത്രമാണ് മിക്ക മനുഷ്യരേയും ഡോക്ടറാവാന്പ്രേരിപ്പിക്കുന്നത്. വേറെ ഏതു രീതിയിലും സമൂഹസേവനം നടത്താന്നൂറുകണക്കിന് അവസരങ്ങളുണ്ട്

 

പത്തോ പന്ത്രണ്ടോ, പതിനഞ്ചോ വര്ഷക്കാലം കഷ്ടപ്പെട്ടു പരിശീലിച്ചാലേ ഏതെങ്കിലും വൈദ്യമേഖലയില്ആവശ്യത്തിന് നൈപുണ്യം നേടി അത്യാവശ്യ സൗകര്യമുള്ള ഒരു സ്ഥലത്ത് ഇനിയുള്ള കാലം സേവനം നടത്താന്സാധിക്കൂ.

 

ഒന്നു മനസ്സിലാക്കുക. നമ്മുടെ രാജ്യത്ത് സ്കില്സ് (പ്രാവിണ്യം) ചീപ് ആണ്. വലിയ വിലയൊന്നുമില്ല. ഒരു കാര്ഡിയോളജിസ്റ്റ് പോയാല്മറ്റൊരാളെ കിട്ടാന്ഒരു നക്ഷത്ര ആസ്പത്രിക്ക് വിരല്ഒന്നു ഞൊടിച്ചാല്മതി. സ്പെഷ്യലിസ്റ്റുകളുടെ എണ്ണം കൂടും തോറും ശമ്പളം ഇനിയും കുത്തനെ കുറയും

 

പൊതുജന അവബോധം, കോടതികളുടെ ഇടപെടല്‍, ശാസ്ത്രത്തിന്റെ വ്യക്തത വര്ദ്ധിക്കുന്നത്, മെഡിക്കല്കൗണ്സില്‍, ഇന്ഷ്വറന്സ് സ്ഥാപനങ്ങള്ഇവയുടെ മേല്നോട്ടം ഇവ മൂലം ഞഞ്ഞാപിഞ്ഞാ പ്രാക്ടീസൊന്നും വരുംകാലത്ത് പറ്റില്ല. പൂര്ണ്ണ ഉത്തരവാദിത്തം എടുത്ത് കൃത്യമായ ചികിത്സ കഷ്ടപ്പെട്ടു നല്കേണ്ടി വരും. അതു നല്ല കാര്യം തന്നെ

പക്ഷേ കഷ്ടപ്പാടിനുള്ള പ്രതിഫലമൊന്നും ഭാവിയില്കിട്ടാനിടയില്ല എന്നതാണ് സത്യം. മറ്റേതു ജോലിക്കാരേയും പോലെ വ്യവസ്ഥിതിയുടെ അടിമകളായി ചൂഷണം ചെയ്യപ്പെടാനാണ് സാധ്യത. മറ്റു മിക്ക ജോലികളിലും ഇതൊക്കെ തന്നെയാണ് അവസ്ഥ എന്നതില്തര്ക്കമില്ല. പക്ഷേ വൈദ്യ ജോലിയില്പ്രതീക്ഷകള്വളരെ കൂടുതലാണ്

 

ഭയങ്കര ശമ്പളം, ഭീകര കാറ്, ബ്രഹ്മാണ്ഡ വീട് എന്നിവ ഒരു സമൂഹം ഒരു ഡോക്ടറില്പ്രതീക്ഷിക്കുന്നു. ബന്ധു മിത്രങ്ങളുംഅതി പ്രശസ്തി, സമ്പന്നത, സമൂഹത്തില്അനര്ഹമായ വിധം ഉയര്ന്ന സ്ഥാനം എന്നിവയൊക്കെ പാസായി വരുന്ന ഓരോ ഡോക്ടറും പ്രതീക്ഷിക്കുന്നു

 

വൈദ്യശാസ്ത്രം അതീവ കൃത്യതയുള്ള മേഖലയാണെന്നും പണം കെട്ടുകെട്ടായി കൊടുത്താല്മന്ത്രം ചൊല്ലിയപോലെ രോഗങ്ങള്ഞൊടിയിടയില്മാറുമെന്നും ഒരു രോഗിയും ഒരിക്കലും മരിക്കാന്പാടില്ലെന്നും കുറേ ജനങ്ങളെങ്കിലും വിശ്വസിക്കുന്നു

 

പ്രതീക്ഷകള്എണ്ണിയെണ്ണി കയറുമ്പോള്മുഞ്ഞിയും കുത്തി വീഴാനാണ് സാദ്ധ്യത

അമിത പ്രതീക്ഷ അസന്തുഷ്ടിക്ക് കാരണമാകുന്നു

 

ഇനി എം.ബി.ബി.എസ്. കഴിഞ്ഞ് ഏതെങ്കിലും ഒരു മൂലക്ക് കൂടാം എന്നു വച്ചാല്‍, അമിത പ്രതീക്ഷ ആരേയും അനുവദിക്കുന്നില്ല. മാത്രമല്ല, പരിമിത സൗകര്യങ്ങള്വച്ച് സര്ക്കാര്‍, ചെറുകിട മേഖലകളില്ജോലി ചെയ്യുക ആധുനിക വൈദ്യത്തില്വളരെ ദുര്ഘടമാണ്

 

ഇതൊക്കെയാണെങ്കിലും കുറേയേറെ ഡോക്ടര്മാര്വിജയത്തിന്റെ ഉത്തുംഗശൃംഗത്തിലെത്തും. പല രീതിയില്ധാരാളം കാശുണ്ടാക്കും. വിലയും നിലയും നേടും

സൂപർ സ്റ്റാറുകളെ കണ്ട് സാമാന്യവത്കരിക്കരുത് പ്ലീസ് .

 

ഞാൻ ഒരു സത്യം പറയട്ടെ ? മുൻപ് പറഞ്ഞിട്ടുള്ളതാണ് . ഞാൻ ഒക്കെ എൻട്രൻസ് എഴുതുമ്പോൾ ഡെന്റിസ്റ്ററി (bds ) ചെയ്ത് പല്ലു ഡോക്ടർ ആവുന്നതാണ് എംബിബിസ് നേക്കാൾ നല്ലത് എന്ന് പറഞ്ഞു അതിനു പോയവർ (എംബിബിസ് കിട്ടാൻ റാങ്ക് ഉണ്ടായിരുന്നവർ ) ഉണ്ടായിരുന്നു . ഇപ്പോൾ ഒരു ഡെന്റൽ സർജന് കിട്ടുന്ന ഒരു ശമ്പളം അറിയാമോ ? 5000 മുതൽ പതിനായിരം വരെ മാസം . സത്യം .

 

ഇപ്പോൾ ഒരു എംബിബിസ് കാരന് മുപ്പതിനായിരം മുതൽ അൻപതിനായിരം രൂപ വരെ ആണ് അങ്ങേയറ്റം കിട്ടുന്നത് . ഇതിനിയും കുത്തനെ കുറയും .

 

ഇപ്പോൾ എം എസ് സർജറി കഴിഞ്ഞു ഇറങ്ങിയ ഒരു സർജന് വലിയ നഗരങ്ങളിൽ (കേരളത്തിൽ ) ജോലിയെ കിട്ടില്ല . ചെറു സ്ഥലങ്ങളിൽ കിട്ടിയേക്കും . അവിടൊന്നും റിസ്ക് പേടിച്ചു ഒന്നും ചെയ്യാൻ പറ്റില്ല .

 

ഇപ്പൊ നഗരത്തിലെ ഒരു പ്രമുഖ ലാപ്പറോസ്കോപിക് സെന്ററിൽ എം എസ് കഴിഞ്ഞ സർജനെ അസിസ്റ്റൻറ് ആയി ഒരു വർഷത്തേക്ക് എടുക്കും . അങ്ങോട്ട് ഏഴു ലക്ഷം രൂപ കൊടുക്കണം! ജോലി ചെയ്യാൻ അങ്ങോട്ട് കൂലി കൊടുക്കണം എന്നർത്ഥം .

 

ഇന്ത്യയിൽ വടക്കൻ സംസ്ഥാനങ്ങളിലെ ചെറു നഗരങ്ങൾ, ടൗണുകൾ , ഗ്രാമങ്ങൾഇവിടെ ഒക്കെ പോവാൻ റെഡി ആണെങ്കിൽ കുറെ കാലത്തേക്ക് അവസരങ്ങൾ ഉണ്ട് .

 

അതുകൊണ്ടുതന്നെ, ഒരു സാധാരണ ജീവിതമാര്ഗ്ഗമായി ഇതിനെ കാണാമെന്നുണ്ടെങ്കില്‍, അധികം ഒന്നും ഇച്ഛിക്കാതെ കുറച്ചൊക്കെ ചെയ്യണമെന്നുണ്ടെങ്കില്‍, പഠിച്ച് സര്ക്കാര്കോളേജില്അഡ്മിഷന്തരപ്പെടുത്താമെന്നുണ്ടെങ്കില്‍, ഡോക്ടർ ആയിക്കോ . സാധാരണ മനുഷ്യർക്ക് പ്രയോജനം ഉണ്ടാകും . നാടിനും ഗുണം ഉണ്ടായേക്കും . (ജിമ്മി മാത്യു )

Dr Jimmy

I am a Doctor, Writer and Science Communicator. I am a member of Info- Clinic, and have written a few books. This site features my blog posts and stories. Thank you for visiting. ഞാൻ എഴുതാൻ ഇഷ്ടമുള്ള ഉള്ള ഒരു ഡോക്ടർ ആണ് . നിങ്ങളുടെ താത്പര്യത്തിന് നന്ദി .