A young refugee from Afghanistan celebrates her arrival in Belgium. It is fashionable to bash the so called Western Democracies. Many of us detest the words ‘Liberal’ ‘ ‘Secular’ etc. Some of us have a sneaking suspicion , that Russia’s Putin is a good modal of strength of leadership. Others worship China, and it’s policy […]
Category: വെർതെ – ഒരു രസം

ക്ളീഷേ- വീണ്ടും അതേ ചോദ്യങ്ങൾ
അഫ്ഗാനിസ്ഥാനിൽ നിന്ന് ജീവനും കൊണ്ടോടി ബെല്ജിയത്തിൽ വന്നിറങ്ങി തുള്ളിച്ചാടുന്ന കുട്ടിയുടെ ഫോട്ടോ വൈറൽ ആണല്ലോ. ഒരു ക്രിസ്ത്യൻ രാജ്യത്തിന്റെ ഗുണം കണ്ടോ എന്നൊരു ചേട്ടൻ ചോദിച്ചു കണ്ടു. ആണോ? ക്രിസ്ത്യൻ മതത്തിന്റെ ഗുണം ആണോ? കത്തോലിക്ക സഭ നല്ല കലക്കനായി , ഗിണ്ടൻ ഗിണ്ടനായി ഇരുന്ന കാലത്ത് , അന്നത്തെ രാജാക്കന്മാരുടെ സർക്കാരുകളുടെ നിയമ പരിരക്ഷ ഉണ്ടായിരുന്നു . അത് കൊണ്ട് തന്നെ, അന്നവിടെ ക്രിസ്ത്യൻ ഭരണം ആയിരുന്നു എന്ന് പറയാം. എപ്പോഴും പറയാറുള്ള ഗലീലിയോ കേസ് […]

താലിബാൻ- ഒരു ഹോമോ സാപിയൻ അറിയേണ്ടതെല്ലാം:
അഫ്ഗാനിസ്ഥാനിൽ നിന്ന് രണ്ടും കൈകളും ബോംബ് പൊട്ടി ഇല്ലാതായ അബ്ദുൾ ചികിത്സക്ക് വന്നപ്പോ ആണ് ആദ്യമായി താലിബാനെ കുറിച്ച് കാര്യമായി വായിക്കുന്നത്. കൈകൾ ലഭിച്ച് തിരിച്ചു പോയ അബ്ദുളിനെ മുഴുവനായും അവർ കൊന്നു. സാരമായ പരിക്കുകൾ ഉണ്ടാക്കിയ വൈകല്യങ്ങൾ ചികിൽസിക്കാൻ ഒന്ന് രണ്ട് അതി സുന്ദരി അഫ്ഗാൻ സ്ത്രീകളും വന്നിരുന്നു. കൂടെ ഉള്ള ഒരു ഡോക്ടർക്ക് അവരിൽ ഒരാൾ അവസാനം മെസേജ് അയച്ചത് കാബൂൾ താലിബാന് വീഴുന്നതിനു തൊട്ട് മുൻപായിരുന്നു. ഇപ്പൊ വിവരമൊന്നുമില്ല. പണ്ട് ബുദ്ധമതവും അന്നത്തെ […]

പൊട്ടിച്ചിതറിയ കയ്യും പിന്നെ ചിതറിയ ദേഹവും- ഒരു അഫ്‌ഗാൻ കഥ.
പല കഥകളും തള്ളൽ ആണെന്ന് നമുക്ക് തോന്നും. ‘ഇങ്ങനെ ഒക്കെ നടക്ക്വൊ?’ എന്ന് നമ്മൾ അന്തം വിടും. “താലിബാൻ ഉടൻ അഫ്‌ഗാനിസ്ഥാനിൽ തിരിച്ചു വന്നേക്കും” എന്ന വാർത്ത വായിച്ചപ്പോൾ ഒന്ന് രണ്ടു വര്ഷം മുൻപ് കേട്ട ആ വാർത്ത ആണ് ഞാൻ ഓർത്തത്. “അബ്ദുൾ മരിച്ചു”; എന്ന് മനു പറഞ്ഞത്. മനുവിന്റെ കൈകളും ഏതോ മരിച്ച മനുഷ്യന്റെ നല്ലവരായ ബന്ധുക്കളുടെ ദാനമാണ്. മനു ഇപ്പോൾ ട്രാൻസ്‌പ്ലാന്റ് കൗൺസിലർ ആയി ഇവിടെ ജോലി ചെയ്യുന്നു. മനുവിനെ ആണ് പല […]

സാറാസ് – എഴുതാപ്പുറം വായിക്കുമ്പോൾ-
സാറാസ് എന്ന ജൂഡ് സിനിമ എനിക്ക് വളരെ ഇഷ്ടമായി. ലോകോത്തര കലാസൃഷ്ടി എന്നൊന്നും അല്ല- സ്മൂത് ആയി കണ്ടിരിക്കാവുന്ന ഒരു സിനിമ. അങ്ങനത്തെ ജാഡ-ലെസ് സിമ്പിൾ സിനിമകളും ഡോണ്ട് ദേ ലൈക് ? – അയ് ലൈക്. സാറ എന്ന പുതു ജെനെറേഷൻ യുവതിയുമായി എനിക്ക് നന്നായി താദാത്മ്യം പ്രാപിക്കനാകും; എനിക്കും ഇന്നലെ മാത്രം പ്രായപൂർത്തി ആയ ഒരു മകളുണ്ട്. കുട്ടികൾ വേണോ വേണ്ടയോ എന്നുള്ളത് ആ രണ്ടു പേരുടെ മാത്രം തീരുമാനം ആണ്. നല്ല പാടുള്ള […]