അറേൻജ്ഡ് മാരേജ് – ജീവിക്കുന്ന ഒരു ദിനോസർ ?

മൂന്നു കൊല്ലം എം എസ് റസിഡന്റ് ആയി പോണ്ടിച്ചേരി യിലെ ജിപ്മെറിൽ കഴിഞ്ഞു . അപ്പൻ വാങ്ങി തന്ന മാരുതി 800 ൽ നടന്നു . വാർഡിലും ഓപ്പറേഷൻ തീയേറ്ററിലും ആയി ജീവിച്ചു . കുറച്ചു ഒഴിവു കിട്ടുമ്പോൾ കുറെ എണ്ണവുമായി ഇറങ്ങും . ടൌൺ അങ്ങനെ തന്നെ ഓടിച്ചു മടക്കി എടുക്കും . അത് പോലാണ് ആഘോഷം .   സർജറി റെസിഡൻസി ചെയ്യുകയും മലയാളി ആയിരിക്കുകയും ചെയ്‌താൽ ഒരു വില്ലൻ ആണെന്നാണ് മെഡിക്കൽ വിദ്യാർത്ഥികളുടെയും […]

Read More

പ്രത്യക്ഷപ്പെട്ടു സുഹൃത്തുക്കളെ – ദൈവം …അല്ല , ദൈവത്തിന്റെ വി ……..

അനേകമനേകം പതിറ്റാണ്ടുകൾ ഞാൻ ജീവിച്ചു എന്ന് നിങ്ങൾക്കറിയാമല്ലോ . ശരിക്കും പറഞ്ഞാൽ നാല് പതിറ്റാണ്ട് . കൊറേ പായസോം , അരവണേം , ലെഡും , ഉണ്ണിയപ്പോം ഒക്കെ കിട്ടിയത് കിട്ടിയത് അപ്പോൾ തന്നെ തിന്നു . തീറ്റ ഒരു പാപമാണോ ? ആർത്തി ഒരു പാപം ആണ് എന്ന് പഠിച്ചിട്ടുണ്ട്. അത് കൊണ്ട് തന്നെ ആർത്തിയോടെ കപ്പു കുപ്പെന്ന് വിഴുങ്ങുന്നതിനു പകരം ബഹുമാന പുരസ്സരം നക്കി നക്കി ആണ് തിന്നാറ്‌ . അവസാനം കൈ ചന്തീൽ […]

Read More

കുരിശും പശുവും പടച്ചോനും – ഒരു ലിബറൽ വീരഗാഥ

അതായത് – ലക്ഷ ക്കണക്കിന് വർഷങ്ങൾ ആയല്ലോ മനുഷ്യ രാശി ഉണ്ടായിട്ട് . തുണി ഉടുത്തവരും ഇല്ലാത്തവരും ഉണ്ടായിരുന്നു . പത്തിരുന്നൂറു പേരുള്ള ഗോത്രങ്ങൾ . അനേക ലക്ഷം ഭാഷകൾ . ഇങ്ങനെ നടക്കും , ആണും പെണ്ണും . പിന്നെ കുട്ടികളും . ഈ ഗോത്രങ്ങൾ തമ്മിൽ കച്ചവടം ഒക്കെ നടക്കും കേട്ടോ . എന്നാൽ പലപ്പോഴും നടക്കുന്നത് മറ്റൊന്നാണ് – കൊല്ലൽ !   രാത്രിയിൽ അടുത്ത ഗ്രാമത്തെ ആക്രമിക്കുക . ആണുങ്ങളെ കൊല്ലുക […]

Read More

ഞാൻ ഒരു ഭയങ്കരൻ – ഒലക്കേടെ മൂഡ് : (അഥവാ ഒരു ജഗതിക്കവിത)

പലപ്പോഴും പതിനഞ്ചും ഇരുപതും ഇരുപത്തഞ്ചും വയസ്സിലേക്ക് തിരിച്ചു പോവാൻ തോന്നാറുണ്ട് . വേറൊന്നിനുമല്ല – അന്നത്തെ വിശ്വാസങ്ങൾ തിരിച്ചു പിടിക്കാൻ :   ഞാൻ ആണ് പ്രപഞ്ചത്തിന്റെ സെന്റർ എന്ന് എനിക്ക് ഉറപ്പായിരുന്നു . കോപ്പർ നിക്കസിനോട് പൂവാൻ പറേ ഷ്ട . ഞാൻ രാവിലെ എഴുന്നേൽക്കുന്നത് കൊണ്ടാണ് സൂര്യൻ ഉദിക്കുന്നത് തന്നെ .   മോഡൽ സ്‌കൂൾ എന്ന സർക്കാർ സ്‌കൂളിൽ പഠിച്ചിട്ടാണ് എനിക്ക് എംബിബിസ് കിട്ടിയത് . പിന്നെ സ്വന്തം ശ്രമം  കൊണ്ടാണ്  ട്രെയിനിങ്ങും […]

Read More

നഴ്സുമാരും ഡോക്ടർമാരും മറ്റു സമര മുതലാളിത്ത ചിന്തകളും

ശരിക്കും എഴുതുന്നതിന് വ്യക്തിപരമായി വളരെ പരിമിതികൾ ഉണ്ട്. ഞാൻ കേരളത്തിൽ സർക്കാർ , കോർപ്പറേറ്റ് പ്രൈവറ്റ് , ക്രിസ്ത്യൻ ട്രസ്റ്റ് പ്രൈവറ്റ് , ഹിന്ദു ട്രസ്റ്റ് പ്രൈവറ്റ്, കേന്ദ്ര- സംസ്ഥാന സർക്കാർ ഓട്ടോണോമസ് (ശ്രീ ചിത്ര ) എന്നിങ്ങനെ വിഭാഗങ്ങളിൽ ഉള്ള ആസ്പത്രികളിൽ ജോലി  ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന് പുറത്തു കേന്ദ്ര ഗവണ്മെന്റ് സ്ഥാപനം ആയ ജിപ്മെർ , ക്രിസ്ത്യൻ ട്രസ്റ്റ് സ്ഥാപനമായ സെന്റ് ജോൺസ് , ബാംഗ്ലൂർ എന്നിവയിലും ജോലി ചെയ്തിട്ടുണ്ട് .   ഇവയിലെല്ലാം ഏറ്റവും […]

Read More