ആണായാൽ തല അഥവാ തലയുള്ള ആണ് : ( ഒരു മോഡേൺ നാടൻ പാട്ട് )

ആണായാൽ തല വേണം തല മേലെ പെട്ട വേണo  പേട്ടയുടെ വശം ലേശം നരയും വേണം. അടുക്കളേൽ കയറണം ഭാര്യമാരെ കരുതണം  വേണ്ടിവന്നാൽ രണ്ടു വറ്റു വച്ച് വിളമ്പാം. എളേതിനെ കുളിപ്പിക്കണം മൂത്തതിനെ പഠിപ്പിക്കണം  പൂമാനിനി പെണ്ണുങ്ങളെ പേടിപ്പിക്കണ്ട ജോലി പറ്റിയാൽ ചെയ്യവേണo കാശ് കൊണ്ട് കൊടുക്കണം തേങ്ങാ ചിരകി വെക്കാൻ മറന്നിടേണ്ട. സ്ത്രീകളായാൽ സ്നേഹം വേണ൦ ചിലതെല്ലാം കൊടുക്കണം  വല്ലപ്പോഴും രണ്ടു വീശാൻ സമ്മതിക്കണം.  ജിമ്മിച്ചൻ മത്തിയാസ് .

Read More

തീ പ്രശ്നമാണ്

“ചുമ്മാ ഭർത്താവിനെ പേടിപ്പിക്കാൻ ചെയ്തതാണ് ” മുപ്പതുകാരിയായ സ്ത്രീ പറഞ്ഞതിതാണ് . ഒരു ചെറിയ വഴക്കിനു ശേഷം സ്വയം സാരിക്ക് തീ കൊളുത്തിയതാണ് . കാണുമ്പോൾ അധികം പൊള്ളിയിട്ടില്ല . ഒരു കൈ ഏകദേശം മൊത്തം – അതായത് ഒൻപതു ശതമാനം . പിന്നെ നെഞ്ചിലും വയറിലും കുറച് . നെഞ്ചിൻറെയും വയറിന്റെയും മുൻഭാഗം മുഴുവൻ പതിനെട്ടു ശതമാനമാണ് . ഇതൊരു പതിനഞ്ചു ശതമാനമേയുള്ളു . അതായത് ആകെ ഏകദേശം ഇരുപതു – ഇരുപത്തഞ്ചു ശതമാനം മാത്രം […]

Read More

തേങ്ങാക്കുല

സൽമാൻ ഖാന്റത്രയും ഇല്ലെങ്കിലും എനിക്കും കുറെ മസിലുകൾ ഉണ്ടായിരുന്നു കമലാദാസിന്റത്രയും ഇല്ലെങ്കിലും എനിക്കുമല്പം സങ്കല്പമുണ്ടായിരുന്നു തൂവലിന്റത്രയും അല്ലെങ്കിലും മനസ്സിന് ഭാരവും ഇല്ലായിരുന്നു തേങ്ങാക്കുലയുടത്രയും ഇല്ലെങ്കിലും ഇത്രയും വെയിറ്റിപ്പം വേണ്ടായിരുന്നു വെയിറ്റ് ചോരാതെ കാത്തു പോരാൻ മസിലിത്ര പിടിക്കേണ്ടതില്ലാരുന്നു കിട്ടിയതെല്ലാം നന്നെങ്കിലും പോയതിനും വില ഉണ്ടാരുന്നു ജിമ്മിച്ചൻ മത്തിയാസ്

Read More

ലക്ഷ്യം മാർഗത്തെ കുളമാക്കുന്നു .

പത്താം ക്‌ളാസ്സു വരെ തൃശൂർ മോഡൽ ബോയ്സിലാണ് ഞാൻ പഠിച്ചത് . അന്ന് സ്‌കൂളിലും സമരമുണ്ട് . അച്ഛൻ വളരെ അധ്വാനിച് നാല് കാശ് ഉണ്ടാക്കുന്നത് കൊണ്ട് ഒരു പെറ്റി ബൂർഷ്വാ ആണ് . ആ കാശ് കൊണ്ട് നാല് നേരം വെട്ടി വിഴുങ്ങുന്നത് കൊണ്ട് ഞാനും ഒരു കുഞ്ഞു ബൂർഷ്വാ ആണ് . പക്ഷെ ഈ കാര്യം നമ്മൾ മനസ്സിലാക്കുന്നില്ല . അതും എസ് എഫ് ഐ യും തമ്മിൽ എന്ത് ബന്ധം എന്നൊന്നും നമ്മക്കറിയാൻ […]

Read More

നിക്ഷ്പക്ഷൻ

“നിങ്ങൾ തീരെ നിക്ഷ്പക്ഷനല്ല” . ഇൻബോക്സിൽ വന്ന ആ മെസ്സേജ് എന്നെ നിരാശപ്പെടുത്തി . എല്ലാ വശവും പഠിക്കാൻ കുറെ ശ്രമിക്കാറുണ്ട്…എന്നിട്ടും …. അസ്വസ്ഥനായാണ് ഉറങ്ങാൻ കിടന്നത് . ഒന്ന് മയങ്ങിയിട്ടുണ്ടാകും . സ് …സ് …ശബ്ദം കേട്ടാണുണർന്നത് . അതാ ബെഡ്‌റൂമിൽ ഒരു മനുഷ്യൻ . കുള്ളനാണ് . പൂർണ നഗ്നൻ . നീണ്ട താടി സംഭവങ്ങളെല്ലാം മറച്ചിട്ടുണ്ട് . അതൊരാശ്വാസം . ഞാൻ അമ്പരന്നിരുന്നു ഇങ്ങനെ നോക്കുകയാണ്. അങ്ങേര് എന്നെ നോക്കി പല്ല് ഇ […]

Read More