എന്റെ ചെറുപ്പത്തില്‍ ഭയങ്കര പ്രശ്നമായിരുന്നു – ആണ്‍കുട്ടികളും പെണ്‍കുട്ടികളും മിണ്ടാന്‍ പാടില്ല! അതായത് – വല്ലപ്പോഴും കല്ല്യാണങ്ങള്‍ക്കും മറ്റും കാണുമ്പോള്‍, വീട്ടുകാര്‍ തമ്മില്‍ പരിചയം ഉണ്ടെങ്കില്‍ ഒന്നു രണ്ടു വാക്കൊക്കെ മിണ്ടാം. അത്ര തന്നെ. തൃശ്ശൂര്‍ മോഡല്‍ “ബോയ്സ്” സ്കൂള്‍ – അതിലാണു പഠിച്ചത്. ലൂസായ നിക്കറും സദാ വലിച്ച് കേറ്റി, വെള്ള ഷര്‍ട്ടിന്റെ പോക്കറ്റ് ഭാഗത്ത് നീലമഷിയും അങ്ങിങ്ങായി ചെളിയും കുനിഞ്ഞ് മൂക്ക് തുടക്കുന തോള്‍ഭാഗത്ത് മൂക്കളയുമായി കിക്കി കക്ക എന്നിളിച്ചോണ്ട് നടക്കുന്ന കുറേ അലവലാതികള്‍. […]
Category: വെർതെ – ഒരു രസം
കുരിശ് – ഒരു ചരിത്ര വീക്ഷണം
(ഇത് കൃത്യമായും ഈ ചരിത്രം ആർക്കും അറിയില്ല . ഇങ്ങനെയൊക്കെ ആവാൻ സാധ്യത ഉണ്ട് .) കുരിശിൽ തറച്ചു കൊന്ന ഈശോ ഉയർത്തെഴുന്നേറ്റു എന്ന് ക്രിസ്ത്യാനികൾ വിശ്വസിക്കുന്നു . ആ ഈസ്റ്റർ കഴിഞ്ഞു ഈശോ സ്ഥലം വിട്ട് കുരിശ് ഒഴിഞ്ഞതേയുള്ളു . ആ ഒഴിഞ്ഞ ജീവനില്ലാത്ത കുരിശാണ് മൂന്നാറിൽ ഉയർന്നു പൊങ്ങിയതും കാലത്തിന്റെ കുത്തൊഴുക്കിൽ തകർന്നടിഞ്ഞതും . എന്തൊക്കെ പറഞ്ഞാലും കുരിശ് ഒരു സിംബൽ ആണ് . അടിച്ചു തകർക്കപ്പെട്ടവന് സമയത്തിന്റെ തികവിൽ ഉയർത്തെഴുന്നേൽക്കാം […]
അറിവ് വരുന്ന വഴി
അറിവുകളും പ്രായോഗിക പ്രശ്ന പരിഹാര രീതികളും എങ്ങനെയാണ് ഉണ്ടാവുന്നത്? ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങൾ എങ്ങനെ ഉണ്ടാവുന്നു? അറിവുകൾ പല രീതിയിൽ വരുന്നുണ്ട് : ചുമ്മാ ഫ്രീ ആയി കിട്ടിയ അറിവുകൾ : ചെറുപ്പം മുതൽ ബന്ധുക്കളും സമൂഹവും ചില കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നു . അയൽക്കാർ പൊട്ടന്മാരാണ് , ചില മതക്കാർ അങ്ങനെയൊക്കെയാണ് , രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല തുടങ്ങി പലതും ഇതിൽ വരാം .കച്ചവടക്കാരനോ കൃഷിക്കാരനോ ആയ അച്ഛൻ മക്കൾക്കു […]
കിട്ടാത്ത കള്ളും തിന്നാത്ത ബീഫും
ആണ്ടു മുഴുവൻ പണിയെടുക്കണം . കുഞ്ഞു ബിസിനെസ്സുകൾ കെട്ടിപ്പൊക്കണം . കോര്പറേഷന് ടാക്സ് കൊടുക്കണം . സെയിൽസ് ടാക്സ് കൊടുക്കണം . സർവീസ് ടാക്സ് കൊടുക്കണം . ഇൻകം ടാക്സ് അടക്കണം . റോഡ് ടാക്‌സും വണ്ടി ടാക്‌സും മറക്കരുത് . പിന്നെ പെട്രോളടിക്കുമ്പോൾ കൊടുക്കുന്നത് ഏകദേശം മൊത്തം ടാക്സ് തന്നെ . പിന്നെ ഉപ്പു തൊട്ടു കോണാൻ അലക്കുന്ന സോപ് വരെ വാങ്ങുമ്പോൾ കൊടുക്കണം പങ്ക് . മുടി വെട്ടുന്നതു മുതൽ വഴിയോര വൃത്തിഹീന ടോയ്‌ലെറ്റിൽ […]
പെണ്ണത്തത്തിന്റെ ഹിംസാത്മകത .
രാവിലെ ഒരു ഓഫീസിൽ പോയപ്പോൾ ഒരു ലിഫ്റ്റിൽ കയറി . ഒരു സ്ത്രീ പെട്ടന്ന് ഓടിക്കയറി . നല്ല സൗന്ദര്യമുള്ള സ്ത്രീയാണ് . ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു . അവരുടെ സൗന്ദര്യമല്ല പെട്ടന്ന് എന്റെ മനസ്സിൽ നിറഞ്ഞത് . ആകസ്മികമായി കാണുന്ന ഒരു സ്ത്രീയെപ്പറ്റി (എത്ര അഴകി ആയിരുന്നാലും ) അങ്ങനെ പ്രത്യേകിച്ച് ആലോചിക്കേണ്ട ഒരു കാര്യവുമില്ലല്ലോ . ആലോചിക്കാറുമില്ല . എന്നാൽ പെട്ടന്ന് ഓര്മ വന്നത് സ്റ്റിങ് ഓപ്പറേഷനുകളെ കുറിച്ചാണ് . അങ്ങനെ വല്ല […]