എന്തുട്ട് തമാശകളാ ല്ലേ – ബുക്ക് ബാൻ ചെയ്യണം – സംഭവാമി യുഗേ യുഗേ

  ഒൻപതാം ക്ലാസ്സിൽ വിക്ടർ ഹ്യൂഗോ വിന്റെ ‘ലാ മിറാബിലെ ‘ യിലെ ഒരു ചാപ്റ്റർ വായിച്ചോണ്ട് ഇരിക്കയായിരുന്നു . ജീൻ വാൽ ജീൻ – അതോ ഴാങ് വാൽ ഴാങ്ങോ – ആപ്പിൾ കട്ടിട്ട് നീണ്ട കാലത്തേക്ക് ജയിലിൽ പോകുന്ന ? – ങാ അത് തന്നെ . അപ്പോഴാണ് പുറത്തു ഒരു ബഹളം കേൾക്കുന്നത് . ക്രിസ്ത്യാനി സമരം ! മാഡൽ ബായസ്‌ ആണേ – തൃശൂരാഷ്ടോ – എണ്പതുകളാണേ. സ്‌കൂളിൽ രാഷ്ട്രീയണ്ട്ന്ന് . […]

Read More

പ്രേമവും മാറുന്ന ലോകവും – എന്തരോ എന്തോ ….

ആയിരത്തി തൊള്ളായിരത്തി തൊണ്ണൂറ്റെട്ടിൽ, ഒരു പീറ എം ബി ബി സ് ഡിഗ്രിയും കക്ഷത്തിടുക്കിപ്പിടിച്ച്, പാണ്ടിച്ചേരിയിലെ ജിപ്മെറിലേക്ക് വണ്ടി കേറുമ്പോൾ, രാവും പകലുമില്ലാതെ പണിയെടുക്കാം, എന്ന് ഉറപ്പുണ്ടായിരുന്നു തിരുമേനി . ഇരുപത്തിനാലു മണിക്കൂർ ഡ്യൂട്ടി മുപ്പത്താറു മണിക്കൂറിലേക്ക് നീളുമ്പോൾ, ശരീരത്തിൽ വിയർപ്പും , പാന്റിലും അണ്ടർവെയറിലും ലാപ്പറോട്ടമി ചെയ്യുമ്പോൾ തുളുമ്പിയ പെരിട്ടോണിയൽ വാഷിംഗിന്റെ ഫീക്കൽ സ്മെല്ലുമായി പുറത്തിറങ്ങും. അത് കൊണ്ട് തന്നെ ഒരു പ്രതീക്ഷയുമില്ലായിരുന്നു പെൺകുട്ടികൾ തിരിഞ്ഞു നോക്കുമെന്ന്‌.   പിന്നെ ആകെ ഉണ്ടായിരുന്നത് ഒരു മാരുതി […]

Read More

‘അമ്മയുടെയും ബിഷപ്പിന്റെയും കൊലയാളിയുടെയും കൊലയാളിക്ക് മാലയിട്ടവന്റെയും പ്രശ്നം.

കഴിഞ്ഞ ദിവസം അമ്മയുടെ തീരുമാനങ്ങളെ പറ്റി മോഹൻലാൽ ന്യായീകരിച്ചു സംസാരിക്കുന്നത് നമ്മൾ കാണുകയുണ്ടായി . അതിൽ തുടർന്ന ചർച്ചകളിൽ ഒക്കെ കേട്ട ഒരു കാര്യം വളരെ താല്പര്യത്തോടെ ഞാൻ ശ്രദ്ധിച്ചു . ജനറൽ ബോഡി മീറ്റിങ്ങിൽ ദിലീപിനെ തിരിച്ചെടുക്കുന്ന തീരുമാനം കൈയടിച്ചു പാസാക്കി – എന്നാണു പറഞ്ഞത് . എതിർത്ത് ആരും പറഞ്ഞില്ല എന്നുള്ളതാണ് .   ശ്രദ്ധാപൂർവം നോക്കിയാൽ , കാര്യങ്ങളുടെ ഗൗരവം ഉൾകൊള്ളാനും , പൊതു സമൂഹത്തിന്റെ അഭിപ്രായത്തെ അറിയാനും , വസ്തുതകളെ ശരിയായി […]

Read More

ദിലീപും പാവം സുഷമയും സിൽമാചൊല്ലുകളും- പിന്നെ ഞാനും :

വെറും  സിനിമ ആണത്രേ – വെറും സിനിമ .   അല്ല – അത് ഒരു വികാരമാണ് , വിവശത ആണ് , വിപ്ലവം ആണ് , വീരത്വം ആണ് , വിവിയൻ റിച്ചാർഡ്‌സ് ആണ് – പിന്നെന്തൊക്കെയോ ആണ് . അത് വച്ച് നോക്കുമ്പോൾ നാല് വര്ഷം കൂടുമ്പോൾ നാണിച്ചെത്തുന്ന ഈ കാൽപ്പന്തു കളി ഒക്കെ വെറും നാരാണ് – മുടിനാര് .   ലാലേട്ടൻ , ശ്രീനിവാസൻ, പ്രിയദർശൻ – സന്ദേശം , ടി […]

Read More