നമ്മുടെ ഓർമ്മകൾ ക്ഷണികങ്ങൾ ആണ് . 1950 കൾ മുതൽ , 1990 കൾ വരെ , അതായത് , ഇരുപതാം നൂറ്റാണ്ടിന്റെ രണ്ടാം പകുതി മൊത്തം , ലോകമാകുന്ന നാടകാലയത്തിൽ നിറഞ്ഞു നിന്നിരുന്ന പ്രധാന ആട്ടം നമ്മൾ ഏതാണ്ട് മറന്ന പോലെ ആണെന്നത് അദ്‌ഭുതം തന്നെ . എന്താണത് ? – തണുത്ത യുദ്ധ ചരിത്രം ആട്ടക്കഥ . ആശയങ്ങളുടെ യുദ്ധം . യുദ്ധ സാങ്കേതിക വിദ്യകൾ വികസിപ്പിക്കുന്നതിൽ മത്സര യുദ്ധം . യുദ്ധം . […]
Category: വെർതെ – ഒരു രസം

ഞാൻ എങ്ങനെ ഉണ്ടായി – ഒരത്ഭുത ചരിത്രം : സൂര്യൻ, ഭൂമി, അങ്ങനെ, അങ്ങനെ …..
അപ്പൊ ആകെക്കൂടി ഏകദേശം പതിനാലു ബില്യൺ വർഷങ്ങൾക്കു മുൻപ് ആണല്ലോ ഈ മഹാ പ്രപഞ്ചം ഉണ്ടായി വികസിക്കാൻ തൊടങ്ങീത് . ഞൊടിയിടയിൽ മൊത്തം ഹൈഡ്രജൻ ആറ്റങ്ങൾ കൊണ്ട് നിറഞ്ഞു . പിന്നെ ഒരിച്ചിരി ഹീലിയം , വളരെ കുറച്ച് ലിഥിയം , ബെറിലിയം . ഇത്രേ ഉള്ളു . വേറെ ഒന്നും ഇല്ല . ഇങ്ങനെ ഗ്യാസ് നിറഞ്ഞു ഇരിക്കയാണ് . വളരെ നേർപ്പിച്ച ഗ്യാസ് . അത് ശൂന്യതയിൽ ചാലിച്ച് ഇരിക്കുന്നു . ആദ്യത്തെ പൊട്ടൽ […]

– വലിയ തെറി – എവിടെടോ തെളിവ് ?
അപ്പൊ നമ്മൾ പറഞ്ഞു വന്നത് എന്താണ് എന്ന് വച്ചാൽ , ഏകദേശം പതിനാല് ബില്യൺ കൊല്ലങ്ങൾക്ക് മുൻപ് ,(ഒരു ബില്യൺ എന്നാൽ ആയിരം മില്യൺ – ഒരു മില്യൺ എന്നാൽ പത്തു ലക്ഷം ) എന്താണെന്നോ എങ്ങനെ ഇരിക്കുമെന്നോ അറിയാത്ത , അനന്ത ഘനം ഉള്ള , എന്നാൽ വലിപ്പം പൂജ്യമായ സിംഗുലാരിറ്റി എന്ന ബിന്ദു ദപക്കോ എന്ന് തെറിക്കുന്നു – സ്ഥലം , കാലം എന്നിവ ഉണ്ടാവുന്നു. ഊർജം പിറക്കുന്നു . ഊർജം ഘനീഭവിച്ച് ഇലക്ട്രോണുകൾ, […]

ഒഴിച്ച് കൂടാൻ പറ്റാത്ത ഒരാൾ :
രാജു പുറത്തിറങ്ങിയപ്പോൾ ഡാകിനി എന്ന കാക്ക കരഞ്ഞു – കാ കാ . എന്നും രാജു പുറത്തിറങ്ങുമ്പോൾ അത് കരയും . അവൻ ഇട്ട പേരാണ് ഡാകിനി . പത്താം ക്‌ളാസിൽ ആണ് രാജു അതിനെ നോട്ട് ചെയ്തത് . എപ്പോ പുറത്ത് ഇറങ്ങുമ്പോളും മുറ്റത്തെ മാവിന്റെ മേലെ ഇരുന്ന് അത് കരയും . എന്തിനാണോ എന്തോ . അന്നാണ് മെഡിക്കൽ എൻട്രൻസ് . ഇതിനു വേണ്ടി ആണല്ലോ കഴിഞ്ഞ പതിനെട്ട് കൊല്ലമായി കഷ്ടപ്പെടുന്നത്. ഉറക്കമിളച്ചത് , […]

ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് .
ഞാൻ എങ്ങനെ ഉണ്ടായി ? ഒരു അദ്ഭുത ചരിത്രം . -ഒരു ഭീകര തെറി – ദി ബിഗ് ബാംഗ് . അപ്പൊ പല ഉണ്ടാവൽ കഥകളും നമുക്കറിയാം . ബ്രഹ്‌മാവ് ഉണ്ടാക്കി . ഹിരണ്യ ഗർഭം . ഏഴ് ദിവസം കൊണ്ട് വെള്ളത്താടിക്കാരൻ ദൈവം ….അങ്ങനെയങ്ങനെ . എന്നാൽ ഇനി ഞാൻ പറയാൻ പോകുന്ന കഥ അതിഭീകരം ആണ് . മനുഷ്യൻ ഉണ്ടാക്കിയ ഒരു കഥയും അതിന്റെ ചെരുപ്പിന്റെ ലെയ്സ് അഴിക്കുക കൂടി ഇല്ല . […]