കേരളത്തിൽ പലപ്പോഴും ഇടതന്മാരെ നമ്മൾ സപ്പോർട് ചെയ്യുന്നുണ്ട് . സ്വല്പം ഇടത്തോട്ട് മാറിയ ലിബറൽ ചിന്താ ഗതി ആയത് കൊണ്ട് കമ്മ്യൂണിസ്റ് കാരെ അധികം കുറ്റം പറയാറില്ല . അതെന്താണ് എന്ന് വച്ചാൽ , മിക്ക കമ്മ്യൂണിസ്റ് അനുഭാവികളും ഇടതു ലിബറൽസ് ആണ് . എന്താണ് ഇടത് ? എന്താണ് ലിബറൽ ? ഉള്ള സമൂഹത്തിൽ നല്ല മാറ്റങ്ങൾ അത്യാവശ്യമാണ് എന്ന് വിചാരിക്കുന്നതാണ് ഇടതു ചിന്താഗതി . ഇന്ത്യയിൽ ഇന്ന് അത് വേണം എന്ന് ഉള്ളത് എനിക്ക് […]
Category: വെർതെ – ഒരു രസം
ഒരു നൂറു വയസ്സുകാരൻ ഭാര്യയോട് ചെയ്തത് :
ഏപ്രിൽ 2004 ൽ ആണ് അയാൾ അത് ചെയ്തത് . ആൾ ഒരു പാവം ആയിരുന്നു . ബെർണാഡ് ഹിഗിൻ ബോതം എന്നാണു പേര് . ഭാര്യയുടെ പേര് ഇഡാ . അയാൾക്ക് നൂറു വയസ്സ് ഉണ്ടല്ലോ . ഭാര്യയുമായി ദീർഘകാലം സന്തോഷത്തോടെ ജീവിച്ചു . ഭാര്യ എന്ന് വച്ചാൽ ജീവനായിരുന്നു ബെർണാഡിന് . ആറു പിള്ളേരും ഉണ്ടായി . ആറെണ്ണത്തിനെയും ഭംഗിയായി വളർത്തി വലുതാക്കി . ഭയങ്കര ഭക്തനും പള്ളിയിലെ വലിയ പ്രവർത്തകനും ഒക്കെ ആയിരുന്നു […]
മുല ചരിത്രം – മനുഷ്യ മുലയുടെ ഷേപ്പ് ശരിയല്ല :
ഏതൊരു മനുഷ്യ സ്ത്രീക്കും അല്ലലില്ലാതെ എവിടെയും മുല കൊടുക്കാനുള്ള സൗകര്യം ഉണ്ടാവണം . അതിനു യാതൊരു സംശയവും ഇല്ല . അവരെ അലോസരപ്പെടുത്തുന്ന തരത്തിലുള്ള നോട്ടങ്ങൾ പോലും ഒരു തരം അശ്ലീലമാണ് . ഈ ലേഖനം അതിനെ കുറിച്ചൊന്നും അല്ല . മുലയൂട്ടലിന്റെ പരിണാമ ചരിത്രം ചികയാലാണ് ഈ എഴുത്തിന്റെ മുല …മൂല ഉദ്ദേശം . വേറെ ഒരു സംഭവവും ആയി ഇതിനു ബന്ധമില്ല . വിവരം ഉണ്ടാക്കണം എന്നുള്ളവർ വായിച്ചാൽ മതി . എന്തിനാണ് വിവരം […]
ഗഡീടെ ബേക്കറി
എം ബി ബി സ് ചെയ്യുന്നതിനിടെ ഒരിക്കൽ തിരുവനന്തപുരത്ത് പോവേണ്ടി വന്നു. ട്രെയിനിൽ വച്ച് പഴയ ബാല്യ കാല സഹപാഠി യെ വീണ്ടും കണ്ടു. പേര് മൈനക്. “എന്തുട്ടാ ഗെഡ്യെ?” ജാതി വർത്താനം ഒക്കെ കഴിഞ്ഞു. അവൻ ബി കോം റാങ്കോടെ പാസായി എം ബി എ ക്കോ ഒക്കെ പോകാൻ തയ്യാർ എടുത്തിരിക്കുന്നു. സ്‌കൂളിൽ വച്ച് വല്യ ഗടി ഒന്നും ആയിരുന്നില്ല. മാഡൽ ബോയ്സിൽ ആണല്ലോ ഞാൻ പഠിച്ചത്. ഇടക്ക് അടിയൊക്കെ കൂടും. […]
ട്രൂഗാനിന്നി എന്ന ആദിവാസി :
ഓസ്‌ട്രേലിയക്കടുത്തുള്ള ടാസ്മാനിയ എന്ന ദ്വീപിലേക്ക് വെള്ളക്കാർ വരുന്നത് 1800 കളോടെ ആണ് . അന്നവിടെ ആറായിരത്തോളം ടാസ്മാനിയക്കാർ ഉണ്ട് . ഏകദേശം മുപ്പതിനായിരം വര്ഷം ആയി അവർ അവിടെ പല ഗോത്രങ്ങളും ആയി ജീവിക്കുക ആയിരുന്നു . അന്ന് ഓസ്‌ട്രേലിയയിലെ ആദിമ വർഗക്കാരെ ഒക്കെ നിരപ്പാക്കി കുറച്ചു കുറ്റ ബോധം ഒക്കെ തോന്നിയിരുന്ന കാലമാണ് – വെള്ളക്കാർക്ക് . അത് കൊണ്ട് തന്നെ ടാസ്മാനിയക്കാർ മനുഷ്യനാണെന്നും സായിപ്പിനുള്ള അതെ നിയമ പരിരക്ഷ ഉണ്ടെന്നും കടലാസിൽ ഉണ്ടായിരുന്നു […]