പിച്ചും അടിയും അടിയുടെ ശാസ്ത്രവും

  ഈ ചൂരല്‍ ഒരു ചെടിയുടെ പേര്‍ ആണു. മുള പോലെയുള്ള, പുല്ലുവര്‍ഗ്ഗത്തില്‍ പെടുന്ന ഒരു ചെടിയാണത്രേ ചൂരല്‍. മുള കണ്ടിട്ടുണ്ടെങ്കിലു, ഈ ചൂരല്‍ എന്ന ചെടി ഞാന്‍ കണ്ടിട്ടില്ല. കണ്ടിട്ടുണ്ടായിരിക്കും, ശ്രദ്ധയില്‍ പെട്ടിട്ടില്ല. എന്നാല്‍ ചൂരല്‍ എന്ന ചെടിയുടെ വടിയായ ചൂരല്വടി – അതു ഞാന്‍ കണ്ടിട്ടും അനുഭവിച്ചിട്ടും ഉണ്ട്. ചൂരവടി അഥവാ വെറും ചൂരല്‍ എന്നറിയപ്പെടുന്ന ഈ പ്രതിഭാസത്തിന്റെ ശാസ്ത്രീയനാമം “ചൂരല്‍‌പഴഹ പേടിപ്പിക്ക’ എന്നാണെന്ന് പണ്ട് രണ്ടാംക്ലാസില്‍ എന്റെ കൂടെ പഠിച്ച തല്ലുകൊള്ളി വാസു […]

Read More

ബ്രഹ്മചര്യം എന്ന സംഭവം :

  പൊതുജനം സന്യാസികളെയും എല്ലാ ക്രിസ്തവ പുരോഹിതരെയും ബ്രഹ്മചാരികളായി കാണുന്നു . എല്ലാം ഉപേക്ഷിച്ചാൽ മാത്രമേ ദൈവത്തെ പ്രാപിക്കാനും ഈഗോ അഥവാ ഞാൻ എന്ന അഹങ്കാരം ഇല്ലാതാക്കാൻ സാധിക്കുകയും ഉള്ളു എന്നാണു പൊതു ബോധം . എന്നാൽ എല്ലാ പുരോഹിതരും ബ്രഹ്മചാരികളല്ല . കേരളത്തിൽ തന്നെയുള്ള സുറിയാനി ക്രിസ്ത്യാനികളിൽ സുറിയാനി കത്തോലിക്കർക്ക് മാത്രമേ ബ്രഹ്മചാരി പുരോഹിതരുള്ളൂ . പോപ്പ് തലവനായുള്ള കത്തോലിക്കാ സഭയിലും 1139 മുതൽ മാത്രമാണ് ബ്രഹ്മചര്യം പുരോഹിതർക്ക് നിർബന്ധം ആയി തുടങ്ങിയത് . അതായത് […]

Read More

ബിഷപ്പിന്റെ പത്തൽ

പൾസാർ സുനിയെ കാണിച്ചത് തീരെ മര്യാദയായില്ല . ജനാധിപത്യത്തിന് നിരക്കാത്തതാണ് . ഒരു കണക്കിന് പറഞ്ഞാൽ ശരിയല്ലേ ? നൂറു കണക്കിന് കുറ്റവാളികളെ വെറുതെ വിടുന്നു . അവർ നല്ലവരായിക്കാണും . ഒരവസരം കൊടുക്കണ്ടേ ? പരിഷ്‌കൃത സമൂഹം ഇതൊക്കെ ചെയ്യേണ്ടേ എന്നാണു ചോദ്യം . ശരിയാണ്. ഇതാലോചിച്ചപ്പോഴാണ് എനിക്ക് വേറൊരു സംഭവം ഓര്മ വന്നത് , ഞാൻ ഒന്പതിലോ പത്തിലോ പഠിക്കുമ്പോഴാണ് . ഞാനും അച്ഛനും വീട്ടിലില്ല . അമ്മയും ഞങ്ങളുടെ ബന്ധുവായ ഒരേഴുപതു വയസ്സുള്ള […]

Read More

ഡോ. എൻ . ആർ . പിരാൻതൻ:

കഴിഞ്ഞ ആഴ്ചയാണ് അത് തുടങ്ങിയത് . വലത്തേ കാലിൽ വല്ലാത്ത മുട്ടുവേദന . വല്ലാതെ വലഞ്ഞു എന്ന് പറഞ്ഞാൽ വലുതാകില്ല . കുറെ നടപ്പും സൈക്കിളോട്ടവും ഉണ്ടല്ലോ . ഓസ്റ്റിയോആർത്രൈറ്റിസ്‌ എന്ന ‘വാതം’ ആയിരിക്കും . ആദ്യമായി പ്രാർത്ഥിച്ചു നോക്കാം എന്ന് തന്നെ തീരുമാനിച്ചു . ഞാൻ തുടങ്ങി :   “അല്ലയോ മഹാനുഭാവാ – റെയിൽവേ ലൈനുകളുടെ അപ്പുറത്തു വണ്ടി നിറുത്തി അനേകം തീവണ്ടിപ്പാതകൾ കവച്ചു വച്ചാണ് ആസ്പത്രിയിൽ എത്തേണ്ടത് എന്ന് താങ്കൾക്കറിയാമല്ലോ . ടാക്‌സ് […]

Read More

ആണായാൽ തല അഥവാ തലയുള്ള ആണ് : ( ഒരു മോഡേൺ നാടൻ പാട്ട് )

ആണായാൽ തല വേണം തല മേലെ പെട്ട വേണo  പേട്ടയുടെ വശം ലേശം നരയും വേണം. അടുക്കളേൽ കയറണം ഭാര്യമാരെ കരുതണം  വേണ്ടിവന്നാൽ രണ്ടു വറ്റു വച്ച് വിളമ്പാം. എളേതിനെ കുളിപ്പിക്കണം മൂത്തതിനെ പഠിപ്പിക്കണം  പൂമാനിനി പെണ്ണുങ്ങളെ പേടിപ്പിക്കണ്ട ജോലി പറ്റിയാൽ ചെയ്യവേണo കാശ് കൊണ്ട് കൊടുക്കണം തേങ്ങാ ചിരകി വെക്കാൻ മറന്നിടേണ്ട. സ്ത്രീകളായാൽ സ്നേഹം വേണ൦ ചിലതെല്ലാം കൊടുക്കണം  വല്ലപ്പോഴും രണ്ടു വീശാൻ സമ്മതിക്കണം.  ജിമ്മിച്ചൻ മത്തിയാസ് .

Read More