അറിവുകളും പ്രായോഗിക പ്രശ്ന പരിഹാര രീതികളും എങ്ങനെയാണ് ഉണ്ടാവുന്നത്? ആധുനിക വൈദ്യ ശാസ്ത്ര സങ്കേതങ്ങൾ എങ്ങനെ ഉണ്ടാവുന്നു? അറിവുകൾ പല രീതിയിൽ വരുന്നുണ്ട് : ചുമ്മാ ഫ്രീ ആയി കിട്ടിയ അറിവുകൾ : ചെറുപ്പം മുതൽ ബന്ധുക്കളും സമൂഹവും ചില കാര്യങ്ങൾ നമുക്ക് പറഞ്ഞു തരുന്നു . അയൽക്കാർ പൊട്ടന്മാരാണ് , ചില മതക്കാർ അങ്ങനെയൊക്കെയാണ് , രാഷ്ട്രീയക്കാരെ വിശ്വസിക്കാൻ കൊള്ളില്ല തുടങ്ങി പലതും ഇതിൽ വരാം .കച്ചവടക്കാരനോ കൃഷിക്കാരനോ ആയ അച്ഛൻ മക്കൾക്കു […]
Category: വെർതെ – ഒരു രസം
കിട്ടാത്ത കള്ളും തിന്നാത്ത ബീഫും
ആണ്ടു മുഴുവൻ പണിയെടുക്കണം . കുഞ്ഞു ബിസിനെസ്സുകൾ കെട്ടിപ്പൊക്കണം . കോര്പറേഷന് ടാക്സ് കൊടുക്കണം . സെയിൽസ് ടാക്സ് കൊടുക്കണം . സർവീസ് ടാക്സ് കൊടുക്കണം . ഇൻകം ടാക്സ് അടക്കണം . റോഡ് ടാക്‌സും വണ്ടി ടാക്‌സും മറക്കരുത് . പിന്നെ പെട്രോളടിക്കുമ്പോൾ കൊടുക്കുന്നത് ഏകദേശം മൊത്തം ടാക്സ് തന്നെ . പിന്നെ ഉപ്പു തൊട്ടു കോണാൻ അലക്കുന്ന സോപ് വരെ വാങ്ങുമ്പോൾ കൊടുക്കണം പങ്ക് . മുടി വെട്ടുന്നതു മുതൽ വഴിയോര വൃത്തിഹീന ടോയ്‌ലെറ്റിൽ […]
പെണ്ണത്തത്തിന്റെ ഹിംസാത്മകത .
രാവിലെ ഒരു ഓഫീസിൽ പോയപ്പോൾ ഒരു ലിഫ്റ്റിൽ കയറി . ഒരു സ്ത്രീ പെട്ടന്ന് ഓടിക്കയറി . നല്ല സൗന്ദര്യമുള്ള സ്ത്രീയാണ് . ലിഫ്റ്റിന്റെ വാതിൽ അടഞ്ഞു . അവരുടെ സൗന്ദര്യമല്ല പെട്ടന്ന് എന്റെ മനസ്സിൽ നിറഞ്ഞത് . ആകസ്മികമായി കാണുന്ന ഒരു സ്ത്രീയെപ്പറ്റി (എത്ര അഴകി ആയിരുന്നാലും ) അങ്ങനെ പ്രത്യേകിച്ച് ആലോചിക്കേണ്ട ഒരു കാര്യവുമില്ലല്ലോ . ആലോചിക്കാറുമില്ല . എന്നാൽ പെട്ടന്ന് ഓര്മ വന്നത് സ്റ്റിങ് ഓപ്പറേഷനുകളെ കുറിച്ചാണ് . അങ്ങനെ വല്ല […]
കൊളസ്റ്ററോൾ പ്രശ്നമില്ല – പിന്നേ , കോപ്പാണ് – -ഒരു സംവാദം
മിസ്റ്റർ ചോദ്യം : ഈ കൊളെസ്റ്ററോൾ ശരീരരത്തിനു വളരെ ആവശ്യമുള്ള സാധനമല്ലേ ? പിന്നെ എന്തിനാണ് വെറുതെ ? മിസ്റ്റർ സത്യാന്വേഷി : വളരെ അത്യാവശ്യമാണ് . പക്ഷെ നമ്മുടെ ആവശ്യവും രക്തത്തിലെ അളവും തമ്മിൽ വലിയ ബന്ധമില്ല ഇതിന്റെ കാര്യത്തിൽ. ഉദാഹരണത്തിന് ഗ്ളൂക്കോസ് നമുക്ക് അത്യാവശ്യമാണ് . പക്ഷെ രക്തത്തിലെ ഗ്ലൂക്കോസ് ഉയരുന്നതാണ് പ്രമേഹത്തിലെ പ്രധാന പ്രശ്നം . ഭക്ഷണത്തിലൂടെ നമുക്ക് കൊളെസ്റ്ററോൾ കിട്ടുന്നുണ്ട് . എന്നാൽ പ്രധാനമായും മറ്റു കൊഴുപ്പുകളിൽ നിന്ന് ശരീരം തന്നെ […]
ഷര്‍ട്ടൂരിയാലുള്ള ഗുണവും പടങ്ങള്‍ കയറ്റിയ സ്കാനുകളും
രാവിലെ ഫുള്‍സ്ലീവ് ഷര്‍ട്ടും പാന്റ്സും കയറ്റി , പാന്റ് ഇന്‍സര്‍ട്ട് ചെയ്യണം. ഷൂസും സോക്സും ഇടണം. കയ്യിന്റെ സ്ലീവ് എപ്പോഴും മുട്ടുവരെ കയറ്റി വക്കും. ഫുള്‍സ്ലീവായി ഇട്ടാല്‍ ഒരു രോഗിയില്‍ നിന്ന് മറ്റൊരു രോഗിയിലേക്ക് അണുക്കള്‍ പകരും. കഴിഞ്ഞ അഞ്ചാറു വര്‍ഷത്തെ ഒരു കണ്ടെത്തലാണു ഇത്. ബ്രിട്ടനിലൊക്കെ സ്ട്രിക്റ്റ് ആണു. അതുകൊണ്ട് തന്നെ വാച്ചിടാറില്ല. ഒരു ജീന്‍സും ടീഷര്‍ട്ടുമിട്ട് ആശുപത്രിയില്‍ പോകാവുന്നതേ ഉള്ളൂ. പക്ഷെ ഭാര്യ സമ്മതിക്കുകയില്ല. കണ്ടാല്‍ എന്റെയമ്മ വയലന്റ് ആവും. ഒരു ഡോക്ടര്‍ […]